Sunday 11 November 2012

സ്വത്വങ്ങള്‍ നഷ്ടപ്പെട്ടവര്‍ ...


 സ്നേഹിതാ
തിരിച്ചറിവിന്‍റെ ഭാഷ
ചുണ്ടുകളിലും
മടങ്ങി വരവിന്‍റെ
സൂചന ചുവടുകളിലും
പ്രത്യാശയുടെ തിളക്കം
മിഴികളിലും
തെളിയുന്നുണ്ട്

പോരാട്ട വീഥിയില്‍
സുവിശേഷം കുറിച്ച്
സമാധിയായ
പരേതന്‍റെ
പരിവേദനങ്ങളും
പ്രത്യശാസ്ത്ര
പ്രവേഗങ്ങളുടെ
മുകളില്‍
വാല്‍ മുറിച്ചിട്ട്
പോയൊരു
ഗൌളിയുടെ ഗര്‍വ്വവും
ഉറക്കെ ഉറക്കെ..
വിളിച്ചു പറയുന്നു
'സ്വത്വങ്ങള്‍
നഷ്ട്ടപ്പെട്ട
നിഴല്‍ കൂടാണ് നീ '
നിന്‍റെ സാധനകള്‍
സാര്‍ത്ഥകമാകില്ല

ഉടല്‍ തുരന്നു തിന്നുന്ന
കൃമിപല്ലുകളില്‍
നിന്‍റെ മോഹങ്ങള്‍
ചതഞ്ഞരയുമ്പോള്‍
പുതിയൊരുഷസ്സിന്‍റെ
കാഹളം
ഉയരുന്നതു കേള്‍ക്കാം

3 comments:

  1. മനസിലാക്കാൻ കഴിയാത്ത വികാരങ്ങളാണ് ഇന്ന് ഭൂമിയിൽ ബന്ധങ്ങൾ ചിതറി തെറിക്കുന്നതിന്ന് കാരണങ്ങൾ.....

    ആശംസകൾ

    ReplyDelete
  2. പുതിയ കാഹളങ്ങള്‍

    ReplyDelete