Sunday 21 October 2012

വേശ്യ


ഒരു ചാണ്‍വയറിന്‍റെ
വിശപ്പടക്കാന്‍ 
ഇരുട്ടിന്‍റെ മറവില്‍ 
നിലാവെളിച്ചത്തില്‍ 
മടിക്കുത്തഴിച്ചവള്‍ -വേശ്യ  

ഉടുതുണി വാങ്ങാന്‍ 
പകല്‍ വെളിച്ചത്തില്‍
പുഞ്ചിരി തൂകിനിന്നാ വഴിവക്കില്‍ 
ചാരിത്ര്യം വിറ്റവള്‍ -വേശ്യ 

മക്കളെപ്പോറ്റുവാന്‍ 
കുടുംബം നടത്തുവാന്‍ 
ജീവിതം ഹോമിച്ചു 
ശരീരം വിറ്റവള്‍ - വേശ്യ 

നിശയുടെ മറവില്‍ 
പ്രണയം വിറ്റവള്‍ 
അന്യന്‍റെ മാറിലമര്‍ന്നവന്‍റെ
കാമം ശമിപ്പിച്ചവള്‍ -വേശ്യ  

ജീവിത ഭാരം തോളിലേറ്റിയവള്‍
അന്യന്‍റെ ശ്രുതികള്‍
മീട്ടുന്ന വീണയായി 
അവന്‍റെ താളമായി ..
സംഗീതമായവള്‍ -വേശ്യ 

മനുസ്മൃതിയെല്ലാം കാറ്റില്‍ പറത്തി
പുരുഷന്‍ തഴഞ്ഞിട്ട ജീവിതവുമായി 
അവനെത്തന്നെ സേവിച്ചു, 
സ്വയമുരുകി ആറടി മണ്ണില്‍ 
ആഞ്ഞു പതിക്കുന്ന നാളിലും 
അവള്‍ക്കു പേര്‍ വേശ്യയെന്നോ?

11 comments:

  1. നല്ല വരികള്‍. ഇഷ്ടപ്പെട്ടു.
    അവസാനത്തെ വരികളിലുള്ള ചോദ്യമാണ് പ്രധാനം..

    ReplyDelete
  2. ചിലര്‍ക്ക് പേര്‍ അതുതന്നെ

    ReplyDelete
  3. ഒരു ചാണ്‍വയറിന്‍റെ
    വിശപ്പടക്കാന്‍
    ഇരുട്ടിന്‍റെ മറവില്‍
    നിലാവെളിച്ചത്തില്‍
    മടിക്കുത്തഴിച്ചവള്‍ -വേശ്യ

    ഇത് അങ്ങ് സ്ത്രീകളെ മാത്രം ആക്ഷേപിക്കുന്ന ഒന്നായിപ്പോയി. ആണുങ്ങളിലുമുണ്ടല്ലോ വേശ്യത്തൊഴിലാക്കിയവർ ? അവരേയും ഉൾപ്പെടുത്താൻ തക്ക വണ്ണം കവിതയ്ക്ക് മറ്റൊരു വ്യൂ കൊടുക്കാമായിരുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ശ്രീ മണ്ടൂസന്‍,
      വേശ്യ, അഭിസാരിക എന്നീ പദങ്ങള്‍ക്കു സമാനമായ പദങ്ങള്‍ പുല്ലിംഗത്തിലില്ല. ഒന്നിലധികം പുരുഷന്മാരെ സ്വീകരിയ്ക്കുന്ന വനിതയെ വേശ്യ അഥവാ അഭിസാരിക എന്നു വിളിയ്ക്കുമ്പോള്‍ ഒന്നിലേറെ വനിതകളെ പ്രാപിയ്ക്കുന്ന പുരുഷനെ ന്യായമായും വേശ്യന്‍ അഥവാ അഭിസാരികന്‍ എന്നു വിളിയ്ക്കേണ്ടതാണെങ്കിലും കേരളസമൂഹം അഥവാ മലയാള സാഹിത്യം ഇതുവരെ അങ്ങനെ വിളിച്ചു കാണുന്നില്ല. അതുകൊണ്ട് വേശ്യ, അഭിസാരിക എന്നീ പദങ്ങള്‍ വനിതകളെ മാത്രം കുറ്റപ്പെടുത്തുന്ന പദങ്ങളാണ്. വേശ്യാവൃത്തിയില്‍ പുരുഷനും കുറ്റക്കാരനാണ്. പുരുഷനാണ് കൂടുതല്‍ കുറ്റക്കാരന്‍ . പുരുഷന്‍റെ സമ്മര്‍ദ്ദമോ പ്രലോഭനമോ ഇല്ലാതെ ഒരു വനിത വേശ്യാവൃത്തിയ്ക്കിറങ്ങുകയില്ല. ഒരു പുരുഷന്‍ വിചാരിച്ചാല്‍ വനിതയെ വേശ്യാവൃത്തിയില്‍ നിന്നു രക്ഷപ്പെടുത്താനും കഴിയും.

      Delete
  4. അവളെ അങ്ങനെ വിളിക്കാമോ?

    ReplyDelete
  5. ചിലത്‌ അങ്ങനെയാണു..
    എത്ര തൂത്താലും തുടച്ചാലും പറ്റി പിടിച്ചിരിക്കും..
    ആശംസകൾ..നന്നായിട്ടുണ്ട്‌.,!

    ReplyDelete
  6. തേച്ചാലും പോവില്ല ചിലത്.....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

    ReplyDelete
  7. നല്ല വരികള്‍ ആണ് കേട്ടോ. ആശംസകള്‍..
    മരിച്ചാലും പേരുദോഷം മാറില്ലന്നു പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.

    ReplyDelete
  8. ജീവിതം അങ്ങനെയൊക്കെയാണ് അനിയാ....

    ReplyDelete
  9. അവസാന വരികള്‍ ഉജ്വലം

    ReplyDelete
  10. മനോഹരം പ്രത്യേകിച്ചും അവസാന വരികള്

    ReplyDelete