Friday, 21 September 2012

രഹസ്യം (കഥ)

പകല്‍ രാത്രിയോടു എന്തൊക്കെയോ പറയും പോലെ എനിക്കു തോന്നാറുണ്ട്.....
കടല്‍ തീരത്തെ പൂഴി മണലില്‍ നിവര്‍ന്നു കിടന്നു ഞാന്‍ സുര്യനെ നോക്കി. ഓരോ പകലും എന്നോടു പറഞ്ഞത് വരാന്‍ പോകുന്ന രാത്രിയെ പറ്റി ആയിരുന്നു...
സൂര്യന്‍ കടലിന്‍റെ വിരിമാറിലേക്ക് ഒരു കാമുകനെ പോലെ ഒഴുകി ഇറങ്ങുബോള്‍ കടല്‍ ഇരു കൈളാല്‍ പ്രിയ കാമുകനെ വരിപൂണര്‍ന്നു മാറിലേക്ക്‌ ഒതുക്കി.പ്രകൃതിയുടെ മനോഹരമായ പ്രേമസാഫല്യം പൂവണിയുബോള്‍ അവര്‍ക്ക് മറയായി അനുഭുതിയുടെ ഒടുങ്ങാത്ത നിര്‍വ്യതിക്കു കാഠിന്യം കൂട്ടാന്‍ രാത്രി എത്തി .നിശയുടെ മനോഹരമായ സൌന്ദര്യത്തില്‍ സൂര്യനും കടലും പ്രണയം കൈമാറി
രാത്രി എല്ലാത്തിനും മറയായി ..
കൂട്ടായി ..
മൂകസാക്ഷി യായി നിന്നു ....
പ്രകൃതിയുടെ മനോഹരമായ പ്രണയം ..
എന്‍റെ മനസും ചിന്തകളും ... 
എന്നില്‍ നിന്നും അകന്നകന്നു പോയികൊണ്ടിരുന്നു ...
പകലിന്‍റെ ഓരോ അസ്തമയവും 
രാത്രിയോടു എന്താകും പറയുക ..?
സുര്യന്‍ കടലിനോടു എന്താകും ചോദിക്കുക ...?
അറിയില്ല ..!
എന്‍റെ ഹൃദയം .. ഞാന്‍ അറിയാതെ എന്‍റെ കാമുകിയെ തേടുകയായിരുന്നു ...
അവള്‍ തന്‍റെ അധരങ്ങളാല്‍ എന്നെ ഒന്നു ചുംബിച്ചിരുന്നക്കില്‍ .എന്‍റെ മനസ്‌ ബൈബിളിലെ സോളമന്‍റെ ഉത്തമഗീതത്തിലുടെസഞ്ചാരിക്കുകയായിരുന്നു .

" ഞാന്‍ ശാരോനിലെ പനിനീര്‍ പുഷ്പവും താഴ്വരകളിലെ താമരപൂവും ആകുന്നു മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യക മാരുടെ ഇടയില്‍ എന്‍റെ പ്രിയ ഇരിക്കുന്നു."
(ബൈബിള്‍ ,ഉത്തമഗീതം 2 :1 ,2)
ഞാന്‍ എന്‍റെ പ്രിയയെ നോക്കി . കന്യകമാരുടെ ഇടയില്‍ ഇരുന്നു തന്നെ തേടുന്ന തന്‍റെ പ്രിയ സഖി അവള്‍ക്കെന്നെ കാണാന്‍ കഴിയുന്നില്ല കന്യകമാര്‍ അവളെ വലയം ചെയ്തിരിക്കുന്നു .
" എന്‍റെ പ്രിയേ , എഴുന്നേല്‍ക്കു ; എന്‍റെ സുന്ദരി ,വരിക . ശീതകാലം കഴിഞ്ഞു ; മഴയും മാറിപ്പോയല്ലോ.പുഷ്പ്പങ്ങള്‍ ഭുമിയില്‍ കാണായിവരുന്നു;
വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു ; കറുപ്രാവിന്‍റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു . അത്തിക്കായ്കള്‍ പഴുക്കുന്നു;മുന്തിരി വള്ളി പൂത്തു സുഗന്ധം വീശുന്നു; എന്‍റെ പ്രിയേ , എഴുന്നേല്‍ക്കു ; എന്‍റെ സുന്ദരി ,വരിക . പാറയുടെ പിളര്‍പ്പിലും കടുന്തുക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, ഞാന്‍ നിന്‍റെ മുഖം ഒന്നു കാണട്ടെ ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ ; നിന്‍റെ സ്വരം ഇമ്പ മുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു
( ബൈബിള്‍ ,ഉത്തമഗീതം 2 :10 to 14 )
ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു .പക്ഷേ അവള്‍ക്കു കേള്‍ക്കാന്‍ കഴിയുന്നില്ല. എന്‍റെ പ്രണയം അവള്‍ അറിയുന്നില്ല .
എന്‍റെ പ്രിയ ഒന്നു മാത്രം നീ അറിയുക എന്‍റെ ഹൃദയം നീ അപഹരിച്ചിരിക്കുന്നു
അതു ഞാന്‍ അറിയുന്നു ... നീ അറിയുന്നില്ല എങ്കിലും..
നിന്‍റെ പ്രമം എത്ര മനോഹരം ! വീഞ്ഞിനെക്കാള്‍ നിന്‍റെ പ്രേമവും സകല വിധ സുഗന്ധവര്‍ഗ്ഗത്തേക്കാള്‍ നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം
അല്ലയോ കാന്തേ , നിന്‍റെ അധരം തേന്‍കട്ട പൊഴിക്കുന്നു ; നിന്‍റെ നാവിന്‍ കിഴില്‍ തേനും പാലും ഉണ്ട് ;
അവള്‍ എഴുന്നേറ്റു കന്യക മാരുടെ ഇടയിലുടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി അവള്‍ ആരെയോ തേടുന്നു. അവളുടെ കണ്ണുകളില്‍ ഉടുങ്ങാത്ത പ്രണയ ദാഹം ഞാന്‍ കണ്ടു . അവളുടെ ഹൃദയം എനിക്കു വേണ്ടി വിതുമ്പുന്നതു ഞാന്‍ അറിഞ്ഞു ,

"യേരുശലേം പുത്രിമാരേ , നിങ്ങള്‍ എന്‍റെ പ്രിയനേ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനെ അറിയിക്കണം ."  (ബൈബിള്‍ ,ഉത്തമഗിതം 5:8)
യേരുശലേം പുത്രിമാരുടെ ഇടയില്‍ അവള്‍ എന്നെ തേടുന്നു എന്‍റെ പ്രിയ സര്‍വ്വാംഗസുന്ദരി നിന്‍റെ പ്രണയം ഞാന്‍ അറിയുന്നു പക്ഷേ നിന്‍റെ അടുത്തെത്താന്‍ എനിക്കു കഴിയുന്നില്ല ഓരോ രാത്രിയിലും എന്‍റെ കിടക്കയില്‍ ഞാന്‍ നിന്നെ അന്വേക്ഷിച്ചു. നിന്‍റെ ചുണ്ടിലെ അമൃതുമതിയാവോളം നുകരാന്‍ മനസ് കൊതിക്കുന്നു ..
കഴിയുന്നില്ലനിന്‍റെ അടുത്തെത്താന്‍ അതിവേഗം ഞാന്‍ ഓടുകയാണ്. വേഗത..കൂട്ടി ..കൂട്ടി .. അപ്പോഴും നീ ദു:രയാണു കൈയെത്തും ദു:രത്തു
 " പ്രിയേ , പ്രമഭോഗങ്ങളില്‍ നീ എത്ര സുന്ദരി , എത്ര മനോഹര; നിന്‍റെ ശരിരകൃതി പനയോടും നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു ! ഞാന്‍ പനമേല്‍ കയറും ; അതിന്‍റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലയും നിന്‍റെ മുക്കിന്‍റെ വാസന നാരങ്ങയുടെ വാസന പോലയും ആകട്ടെ , നിന്‍റെ അണ്ണാക്കോ മേത്തരമായ വിഞ്ഞും അതു എന്‍റെ പ്രിയനു മധുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു . 
ഞാന്‍ എന്‍റെ പ്രിയനുള്ളവള്‍; അവന്‍റെ ആഗ്രഹം എന്നോടകുന്നു .
പ്രിയാ , വരിക ; നാം വേളി പ്രദേശത്തു പോക ; നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിരിയുകയും മാതളനാരകം
പൂക്കുകയും ചെയിതുവോ എന്നു നോക്കാം ;അവിടെ വച്ചു ഞാന്‍ നിനക്കു എന്‍റെ പ്രേമം തരും . 
( ബൈബിള്‍ , ഉത്തമഗീതം 7 :7 to13)
എന്‍റെ മനസും ,എന്‍റെ വികാരവും എന്‍റെ പ്രിയ അറിയുന്നു.അവളുടെ അടുത്തെത്താനോ അവളെ വാരി പൂണര്‍ന്നു മാറിലേക്കോത്തുക്കാനോ കഴിയുന്നില്ല.
നേരിയ കാറ്റു കണ്‍ പിലികളെ മെല്ല തഴുകി ..
ആരുടെയോ തണുത്ത കരങ്ങള്‍ എന്നെ വാരിവാരി പൂണര്‍ന്നു ...
എന്‍റെ പ്രിയ ,അവളെത്തി...
ഞാന്‍ അവളിലേക്ക്‌ അലിഞ്ഞു ചേര്‍ന്നു ... 
ചുണ്ടുകളും ശരീരങ്ങളും ഒന്നായി ചേരുന്നു.
തിര തീരത്തെ വാരിപുണരും പോലെ ..
കാറ്റും സംഗീതവും അലിഞ്ഞു ചേരും പോലെ ...
പ്രണയത്തിന്‍റെ അഗാതയിലേക്ക്
ഞാന്‍ ഇറങ്ങി ഇറങ്ങി ചെന്നു ....
തണുപ്പ് ...
കണ്‍പിളകളെ ആരോ വലിച്ചു തുറക്കും പോലെ ..
ഞാന്‍ ഞെട്ടിയുണര്‍ന്നു ..
എല്ലാം സ്വപ്നമായിരുന്നു ..
ഒന്നും കാണാനില്ല ... 
എന്‍റെ പ്രിയ എന്‍റെ അരികില്‍ ഇല്ല
ദു :രേക്കു നോക്കി അവിടെ എന്‍റെ കാമുകിയോ കന്യകമാരോ ഉണ്ടായിരുന്നില്ല.നീല ജലാശയത്തില്‍ മതിയാവോളം മധുനുകര്‍ന്നു.പ്രണയം പങ്ക് വച്ചു ഉദയ സൂര്യന്‍ മെല്ലെ മെല്ല ഉണര്‍ന്നെഴുന്നെറ്റു വരുന്നു.
അപ്പോള്‍ രാത്രി പകലിനോടു എന്തോ പറയുന്നുണ്ടായിരുന്നു
അതൊരു രഹസ്യം ആയിരുന്നു ..
രാത്രിക്കും പകലിനും മാത്രം അറിയുന്ന രഹസ്യം ...

8 comments:

 1. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇവിടെ...
  എല്ലാവിധ ആശംസകളും...
  ഉജ്വലങ്ങളായ കഥകളൊക്കെ ഇങ്ങ് പോരട്ടെ......

  ReplyDelete
 2. പൂക്കുകയും ചെയിതുവോ എന്നു നോക്കാം ;അവിടെ വച്ചു ഞാന്‍ നിനക്കു എന്‍റെ പ്രേമം തരും

  ഒഹൊ ഈ ശ്രമം കൊള്ളാലോ

  ReplyDelete
 3. ഇതിന് വേണ്ടിയെങ്കിലും ബൈബിളൊന്ന് വായിച്ചല്ലോ.. സോളമന്‍റെ ഉത്തമഗീതം മാത്രം വായിച്ച് അവസാനിപ്പിക്കണ്ട... നന്നായിട്ടുണ്ട്...

  ReplyDelete
 4. ബൈബിളദിഷ്ടിത പ്രേമകാവ്യം കൊള്ളാല്ലോ.

  ReplyDelete
 5. കഥയില്‍ വല്ലാതെ കവിതാഭാവം.. കഥയുടെ ഫോര്‍മാറ്റിലേക്ക് വ്യക്തമായി എത്താതിരുന്നത് പോലെ തോന്നി. അല്ലെങ്കില്‍ പരയാന്‍ ഉദ്ദേശിച്ചത് കൃത്യമായി സംവേദിക്കുവാന്‍ കഴിയാത്തത് പോലെ.നല്ല ഭാഷനിപുണതയുണ്ട്. അത് മികച്ച പ്രമേയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക വഴി മികച്ച സൃഷ്ടികള്‍ ഒട്ടേറെ തരാന്‍ കഴിയും എന്ന് തോന്നുന്നു..

  ReplyDelete
 6. സ്വപ്നമാണല്ലേ..

  തുടക്കത്തിൽ വ്യക്തത കുറച്ചുകൂടി ആവാമായിരുന്നു

  ReplyDelete
 7. കഥയായി തോന്നിയില്ല ഡോക്ടര്‍.വല്ലാതെ കവിത കേറി വരുന്നത് കൊണ്ട് പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വ്യകതമായില്ല.ഒരു ഗദ്യം പോലെ തോന്നി.എനിക്കൊന്നും തന്നെ വായിച്ചിട്ട് പിടികിട്ടിയില്ല.ഒരു പക്ഷെ എന്റെ വായനയുടെ പരിമിധിയാകും .ക്ഷമിക്കുക .

  ReplyDelete