Tuesday 1 January 2013

കഴുകന്‍..


കഴുകാ........
എന്നെ റാഞ്ചി പറന്ന
നിന്‍റെ മൂര്‍ച്ചയുള്ള
കാല്‍ നഖങ്ങളെന്‍റെ
മാംസത്തിലേക്ക്
ആഴ്നനിറങ്ങിയപ്പോഴും
നിസ്സഹായതയോടെ
ചേര്‍ന്ന് നിന്നില്ലേ

നിന്‍റെ കൂര്‍ത്ത
ചുണ്ടുകലെന്‍റെ
ഹൃദയം കൊത്തി
വിഴുങ്ങുമ്പോഴും
വിധേയനായി
മൌനമായിരുന്നില്ലേ

എന്നിട്ടുമെന്തേ ..
നിന്‍റെ ചോരച്ച
കണ്ണുകള്‍ കൊണ്ടിങ്ങനെ
തുറിച്ചു നോക്കി
ഭയപ്പെടുത്തി
കൊണ്ടിരിക്കുന്നത് ,....?

8 comments:

  1. നമുക്ക് നമ്മെ അറിയാമെങ്കില്‍ എന്തിനു ഭയക്കണം.....? കൊള്ളാം നല്ല കവിത ..അഭിനന്ദനങ്ങള്‍ ...

    ReplyDelete
  2. കഴുകന് മൃദുവായി ഒന്നും ചെയ്യാനറിയില്ലല്ലോ

    ReplyDelete
  3. കഴുകാ...എന്തുകൊണ്ടാണിങ്ങനെ???

    ReplyDelete
  4. കഴുകന്മാര്‍ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും..

    നല്ല കവിത. ആശംസകള്‍..

    ReplyDelete
  5. കഴുകന്‍ മാംസം കൊത്തിപ്പറിക്കും ഒപ്പം നോക്കിയും കൊല്ലും.... ആശംസകള്‍

    ReplyDelete
  6. കഴുകന്‍ എല്ലായ്‌പ്പോഴും കഴുകനാണ്.

    ReplyDelete
  7. നിസ്സഹായരെ കഴുകന്‍ അക്രമിക്കാറുള്ളൂ

    ReplyDelete