Wednesday 2 January 2013

ഞാന്‍


ഞാന്‍
ക്രിസ്തുവില്‍
വിശ്വസിച്ചു 

അവന്‍റെ വചനങ്ങളെ
മനഃപാഠമാക്കി .
അതുകൊണ്ടാവാം ;
അയല്‍ക്കാരേയും
യൂദാസിനേയും 
പീലാത്തോസിനേയും 
സ്നേഹിച്ചിരുന്നു .
എന്‍റെ ബൈബിളിലെ 
വാക്കുകളിലും
വചനങ്ങളിലും 
ഞാന്‍ അന്തിയുറങ്ങി .

ഞാന്‍ 
കൃഷ്ണനെ 
സ്നേഹിച്ചിരുന്നു 
അവന്‍റെ 
ലീലാവിലാസങ്ങളെനിക്കു 

പ്രിയപ്പെട്ടവയായിരുന്നു 
അതുകൊണ്ടാവാം ;
രാധയും ,
പാര്‍ത്ഥിപനും ,
സാരഥിയും 
ഹൃദയത്തെ കീഴടക്കിയിരുന്നു 
എന്‍റെ മഹാഭാരതത്തിലെ 

കഥാപാത്രങ്ങള്‍ 
ജീവന്‍റെ അംശമായി .

ഞാന്‍ 
കാറല്‍മാര്‍ക്സിനെ
അംഗീകരിച്ചു  
ആ തത്വചിന്തകള്‍

എന്‍റെ ഞരമ്പുകളിലൂടെ 
ഒഴുകിയ രക്തത്തിനു 
വിപ്ലവാഗ്നി പകര്‍ന്നു.  
അതുകൊണ്ടാവാം
മനസ്സുകൊണ്ടു 
കമ്മ്യൂണിസത്തേയും,
മൂലധനത്തേയും  
കമ്മ്യൂണിസ്റ്റിനേയും
പ്രണയിച്ചു പോയി .
എന്‍റെ ദാസ്സ് ക്യാപ്പിറ്റലിലൂടെ 
ഒരു ചുവന്ന സൂര്യനാകാന്‍ 
കൊതിച്ചുറങ്ങി .

ഞാന്‍ 
കണ്ട സ്വപ്നങ്ങളില്‍ 
ബൈബിളും,
മഹാഭാരതവും 
ദാസ്സ് ക്യാപ്പിറ്റലും മാത്രം
അതുകൊണ്ടാകാം
ഒരു മനുഷ്യനായി 
ഈ മണ്ണിലങ്ങു 
പിറന്നു പോയതും  

യാഥാര്‍ത്ഥ്യങ്ങളിലേക്കൊ- 
ന്നെത്തി നോക്കിയപ്പോള്‍
ഞെട്ടിപ്പോയി 
കനവു കരിഞ്ഞൊരു 
കണ്ണീരു വറ്റിയൊരു 
അടിവയര്‍ ഒട്ടിയൊരു  
ജനതയെ കണ്ടു ഞാന്‍

പിന്നെയും കാഴ്ചകള്‍ 
കാമാഗ്നി തെളിയുന്ന 
കഴുകന്‍റെ കണ്ണുകള്‍ 
കൊല വിളിച്ചു
പടയൊരുക്കി  
അങ്കം കുറിക്കുന്നോര്‍
ചതിയുടെ പുതിയ 
ലോകം പണിയുവോര്‍  

മനഃസാക്ഷിയില്ലാത്ത 
മനുഷ്യവര്‍ഗങ്ങളേ
എന്തിനു നിങ്ങള്‍ക്കീ 
ശാന്തി വചനങ്ങള്‍ 
ലീലാവിലാസങ്ങള്‍ 
സമത്വം നല്‍കുന്ന 

തത്വചിന്തകള്‍ 

10 comments:

  1. നേരിന്റെ നേർക്കാഴ്ച്ചകൾ..
    നല്ല കവിത..ആശംസകൾ.!

    ReplyDelete
  2. നേരിന്റെ നേർക്കാഴ്ച്ചകൾ..
    നല്ല കവിത..ആശംസകൾ.!

    ReplyDelete
  3. നന്നായി കവിത, ഇനി എന്ന് നന്നാവുമീ ലോകം!

    ReplyDelete
  4. നല്ല കവിത ആശംസകള്‍ ....

    ReplyDelete
  5. ഇസങ്ങളെല്ലാം പരാജയപ്പെടുന്നൊരു നാള്‍

    ReplyDelete
  6. രോഷം ഉള്‍കൊള്ളുന്ന കവിത..ശരിയാണ് വിശ്വസിക്കുന്നതില്‍ എല്ലാം പരാജയം മാത്രം....

    www.ettavattam.blogspot.com

    ReplyDelete
  7. വിശുദ്ധ ലിഖിതങ്ങള്‍ വിളിച്ചോതുന്ന ആ സ്വര്‍ഗ്ഗരാജ്യം ഈ ചോരപ്പുഴ നീന്തിക്കടന്നാലേ ദൃശ്യമാകൂ? ...ഹാ കഷ്ട്ടം!

    ReplyDelete
  8. എന്ത് ചെയാം സുഹൃത്തെ, എല്ലാം നമകള്‍ക്ക് ആയി എഴുതപെട്ടു ആളുകള്‍ അവ അവരുടെ ഇഷ്ടത്തിനു വളച്ചൊടിച്ചു....

    ReplyDelete
  9. നല്ല ചിന്തകള്‍...ആശംസകള്‍

    ReplyDelete