Tuesday 26 June 2012

പ്രതീക്ഷകള്‍


എരിയുന്ന സുര്യന്‍
ചൊരിയുന്ന ജ്വാലയില്‍
വളരുന്നു .. പിടയുന്ന
മാനവ ഹൃദയം

ഉരുളുന്ന ഭുമിയില്‍
വലയുന്ന പ്രാണന്‍ ,
തിരിയുന്നു കരയുന്നു
കലരഥ ചക്രം ...

വിടരാത്ത പൂവുകള്‍
പകരാത്ത സുഗന്ധം
കവരാന്‍ കൊതിക്കും
കാറ്റിന്‍ കരങ്ങള്‍

ഒഴുക്കറ്റ പുഴകള്‍,
വരണ്ട മണ്‍പുറ്റുകള്‍
കിതച്ചു ,വിയര്‍പ്പില്‍
കുളിച്ച സ്വപ്നങ്ങള്‍

നിറമറ്റ സ്മ്യതികള്‍ 
മ്യതിതിരയുമിരവുകള്‍
സുഗതസങ്കല്‍പ്പങ്ങ
ളിറന്‍ പുലരികള്‍

മന്ദഹാസച്ചുടിലാത്-
മാവുരുകും
മധുര മോഹത്തിന്‍
പ്രണയാര്‍ദ്ര മൂര്‍ച്ചകള്‍

ഇനിയുമെരിയട്ടെ 
സുര്യഹൃദയങ്ങള്‍
ഉരുളട്ടെ ഭുമിയുടെ
പ്രാണയ വേഗം

ഒഴുകാത്ത പുഴകളെ ...
വിടരാത്ത പൂക്കളെ ...
നിറമാറ്റ  സ്മ്യതികളെ ..
വരികയിനി  നിങ്ങള്‍

നാളെയൊരു
നല്‍ക്കാഴ്ചയേകാന്‍
കിഴക്കൊരു
നവസ്വപ്നമായ് പൂത്ത്
വിടരുക നിങ്ങള്‍ ..

1 comment:

  1. അഞ്ചാമത്തെ വാക്ക് “വരളുന്നു” എന്നാണോ?

    ReplyDelete