Tuesday 26 June 2012

ഉദ്ധരിച്ച സത്യങ്ങള്‍


ഉപമിച്ചുനോക്കിയതായിരുന്നു.
മലയെ മുലയോടും .....
മാനത്തെ മനസ്സിനോടും ...

ഒടുവില്‍
മലമുലയായി ചുരത്തി
മനസ്സ് മാനമായി പെയ്തു
അങ്ങനെ
വിതുമ്പിക്കരഞ്ഞ ചുണ്ടുകളില്‍
അമൃതം കിനിഞ്ഞു
വരണ്ട കണ്‍തടങ്ങളില്‍
പുഴ നിറഞ്ഞോഴുകി
മരുഭുമികള്‍ ഊഷരായി
കുണുങ്ങി ചിരിച്ചു

സമതലങ്ങളിലെ
ചതിക്കുഴികളില്‍
വെള്ളം പൊങ്ങി
കുഴിയാനകള്‍ ചത്തു മലച്ചു

കാറ്റു പാട്ടു മൂളി
കടന്നുപോയി
തിരകളിപ്പോള്‍
പ്രളയ മര്‍ദങ്ങളുടെ
സ്വപ്നങ്ങളെ ചുവപ്പിച്ച്
മോഹങ്ങളില്‍
പുഷ്പ്പിച്ച
രതി സന്ധ്യകള്‍
ആവര്‍ത്തിച്ചു
പറയുന്നുണ്ട്
ആകുലതകളില്ലാതെ
തേന്‍ചുരത്തിയ
വസന്തകാല
വൈഭാങ്ങളെ ...

ഇപ്പോള്‍ ...
നിദ്രിയില്‍ നിന്നുണര്‍ന്നു
പിടഞ്ഞു പിളര്‍ന്ന
ഹൃദയത്തില്‍ നിന്നും വിതുമ്പിവീണ
വാക്കുകളെ പെറുക്കിയെടുത്ത്
കാലത്തിന്‍ മഷിത്തണ്ടിനാല്‍
മയ്ക്കാനാകാതെ,
ഞാനെന്റെ
മയില്‍പ്പീലി കണ്ണിലൊളിപ്പിച്ച
എന്‍റെ പ്രണയത്തിനെ
സമര്‍പ്പിക്കുകയാണ് ഞാന്‍

1 comment:

  1. സമര്‍പ്പിക്കൂ....ആശംസകള്‍

    ReplyDelete