Sunday 4 November 2012

തിരികെ തരൂ...


ഓര്‍മ്മകളുടെ 
പിന്നാമ്പുറത്തേക്ക്
അതിവേഗം 
മടങ്ങി പോകണം
 
പുഴവക്കിലിരുന്നു 
പുലരിയോടു
കഥകള്‍ ചൊല്ലണം
ഓളഭംഗികള്‍ക്ക് താഴെ
കുളിരുണര്‍ത്തുന്ന
ഈറന്‍ തുടുപ്പുകളില്‍
പാദങ്ങളാഴ്ത്തി
ഒരു മാനത്തു കണ്ണിയുടെ
നനുനനുത്ത  ചുംബനം
കൊതിച്ചു.. കൊതിച്ചു...

സ്മരണകളുടെ
ഹരിതപേടകത്തില്‍
ഒന്നുറങ്ങാന്‍ കിടക്കണം

ഹൃദയസരോവരത്തില്‍
വിരുന്നിനെത്തുന്ന
സ്വപ്നശലഭത്തിന്റെ
വിരല്‍ തുമ്പില്‍ തൊടണം ,
കൈവെള്ളയില്‍ തലോടണം,
കവിളില്‍ തഴുകണം,

ഒടുവിലോര്‍മ ചിറകേറി
പറന്നുയരണം
ഈ ജരാനരകള്‍
ഒളിച്ചുപിടിക്കണം ,

കാലമേ ..തിരിച്ചു തരൂ ,
ചോര്‍ന്നു പോയ,
തുളുമ്പി തൂകിയ ..
നഷ്ട്ട സ്വപ്നങ്ങളെ

പകരാതെ ..
കുറുക്കി വറ്റിച്ചു ചുവപ്പിച്ചു
മനസ്സിലൊളിപ്പിച്ച
സ്നേഹ സന്ധ്യകളെ ..

8 comments:

  1. നല്ലൊരു കവിത ആശംസകള്

    ReplyDelete
  2. കൊഴിഞ്ഞു പോയ ഇലകളെ നോക്കി ഒരു സായാഹ്നത്തിൽ ഇരുന്നപ്പോൽ എനിക്കീതേ ചിന്തയുണ്ടായിരുന്നു ഒരു കവിതയും

    ReplyDelete
  3. "സ്മരണകളുടെ
    ഹരിതപേടകത്തില്‍
    ഒന്നുറങ്ങാന്‍ കിടക്കണം" ഉറങ്ങിയാലെങ്ങനെയാ!? ഒന്നൂയലാടുകയല്ലേ വേണ്ടത്?. നല്ല കവിത. ആശംസകള്‍ .

    ReplyDelete
  4. തിരികെ ചോദിക്കരുത്

    നല്ല വരികള്‍

    ReplyDelete
  5. നല്ല വരികള്‍ മനോഹരം..

    ReplyDelete
  6. നഷ്ട്ട സ്വപ്നങ്ങളെ തിരിച്ചു തരൂ...

    ReplyDelete
  7. നിയ്ക്കും ഇഷ്ടമായി..ആശംസകൾ

    ReplyDelete