Wednesday, 31 October 2012

ഭാവങ്ങള്‍

 

പ്രണയം 

അറിയാതെയാരോയെന്‍ 
ഹൃദയത്തെ മൃദുലമായി  
തഴുകവേ,പൂത്തുലയുമെന്‍
ഹൃദയത്തിനാഴങ്ങളില്‍
പൂത്ത പ്രണയമല്ലിപ്പൂവിന്‍
നവ്യ സുഗന്ധമോ പ്രണയം?

രൂപം
നിന്‍റെ പ്രണയത്തിന്‍ 
ആര്‍ദ്രമാം നോവും, കുളിരും
നറു നിലാവും
പങ്കിട്ടെടുത്തൊന്നു 
പൂര്‍ണ്ണമാക്കീടുവാന്‍
കാലം കടം കൊണ്ട സുഭഗമാം
രൂപമോ ഞാന്‍?

കാമം 
പ്രണയ പരവശയായ
നിന്‍റെ സ്വപ്നമിഴികളില്‍ 
നിറയുന്ന മഴവില്ലിന്‍
നിറങ്ങളേഴും വാരിവിതറി
നിന്‍റെ ചുണ്ടുകളില്‍
അറിയാതുറയുന്ന
എന്‍റെ ദാഹമോ കാമം

നിര്‍വൃതി
നിറഞ്ഞു തുളുമ്പിയ നിന്‍റെ
പ്രണയ പാലാഴിയില്‍
ഇണയരയന്നങ്ങളായി
പ്രണയാനുഭൂതിയില്‍
നീന്തിത്തുടിക്കവേ
എന്‍റെ സിരകളില്‍ 
നീ മീട്ടിയ ശ്രുതിയായി  
സ്നേഹമായി നിര്‍വൃതി

2 comments:

  1. ഭാവങ്ങള്‍ നാലും...

    ReplyDelete
  2. നിര്‍വൃതിക്ക് മാത്രമേ അല്പം നിര്‍വൃതി പകരാന്‍ സാധിച്ചുള്ളൂ എന്ന് തോന്നുന്നു ...
    ഇനിയും എഴുതുക പ്രതീക്ഷയോടെ സസ്നേഹം...

    ReplyDelete