Friday 4 January 2013

അവള്‍ ...


കത്തിയെരിയുന്ന 
കനല്‍ പോലെ,
മൊട്ടിട്ടു വിടരുന്ന 
സൂര്യഗോളം പോലെ,
സുഗന്ധം പരത്തുന്ന 
മുല്ലപ്പൂ മൊട്ടുപോലെ,
- അവള്‍ 

വശ്യ സുന്ദര
മുഖത്തില്‍ വിടരുന്ന
നിഷ്കളങ്ക ഭാവം.

തിളങ്ങുന്ന കണ്ണുകളില്‍ 
കാണാം നമുക്കു  
ജ്വലിക്കുന്ന പ്രണയം.

ചിരിക്കുമ്പോള്‍
തെളിയുന്ന ചുഴിയില്‍ 
കള്ള നാണത്തിന്‍ അഴകും.   

പാറിക്കളിക്കുന്ന
കാര്‍കൂന്തലാരെയോ 
മാടിവിളിക്കുമെപ്പോഴും.

വസന്തം കടം തന്ന പനിനീര്‍
പൂവുപോല്‍ നിഷ്ക്കളങ്കയായി
വിടര്‍ന്നു നിന്നവള്‍.

അവള്‍ ;
അവളെന്ന സത്യം 
അറിഞ്ഞപ്പോഴേക്കും 
അവളുടെ കണ്‍പാളികള്‍
അറിയാതെ നനഞ്ഞു .

മിഴിനീര്‍വറ്റി 
വരണ്ടൊരാകണ്ണുകള്‍
ഭൂതകാലത്തിന്‍ 
പഴമൊഴികള്‍ ചൊല്ലി 
നഷ്ടപ്പെടുവാന്‍, 
നശിക്കുവാന്‍
അവള്‍ക്കിനിയൊന്നുമില്ല   
   
ലോകമേ
 ഞാനെന്തു പിഴച്ചു 
ഇത്രയും ക്രുരത 
എന്തിനെന്നോടു 
അറിയാതെ 
ചോദിച്ചു പോയി
- അവള്‍

4 comments:

  1. ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ ലോകം...!!

    ReplyDelete
  2. ലോകം തെറ്റിലേക്ക് പോകുന്നത് ലോകത്തിനെ നിയന്ത്രിക്കുന്നവര്‍ തെറ്റുകാര്‍ ആയതിനാല്‍ ആണ്... ഇങ്ങനെ ഒരുപാട് 'അവള്‍' ഈ ലോകത്ത് ഉണ്ട്. ആശംസകള്‍...
    ഒരു സംശയം, മുന്‍പ്‌ വായിച്ച കവിത ഞാന്‍, ഇപ്പോള്‍ വായിച്ച കവിത അവള്‍... അപ്പോള്‍ ഇനി വരുന്ന കവിത ഏതാ? 'അവന്‍' ആണോ?

    ReplyDelete
  3. വസന്തം കടം തന്ന പനിനീര്‍
    പൂവുപോല്‍ നിഷ്ക്കളങ്കയായി
    വിടര്‍ന്നു നിന്നവള്‍...
    നല്ല കവിത... ആശംസകള്‍...

    ReplyDelete