Tuesday, 18 June 2013

കടൽ


എന്റെ കടലിനും
കാമമുണർന്നു
ചുഴി കണ്ണുകളിൽ
ശമിക്കാത്ത ദാഹം

തിരകൾക്കു മേൽ
മുല കാമ്പുകൾ
കാറ്റിന്റെ
തുഴചുണ്ടിലൊരു
ചിരിമുത്ത്‌

പകലാറുന്ന
പടിഞ്ഞാറൻ
താഴ്‌വരയിൽ
സന്ധ്യയുടെ ...
ഋതു കുങ്കുമം

ജല പേശികളിൽ
ഘന മർദ്ദനം
നുര നൂലുകളിൽ
നിറ ഭ്രംശനം

ജഘന പൂവിലൊരു
മൃദു ദംശനം
അഗ്നിപർവ്വത
പ്രവാഹം ...

എന്റെ കടലിന്റെ
ആഴങ്ങളിപ്പോൾ
നിന്റെ
കൌമാരത്തിന്റെ
നോവുകളെ ...
അല്പ്പാല്പ്പമായി ...
വിഴുങ്ങുകയാണ്

4 comments:

 1. എങ്കില്‍ ഒന്നും പറയാനില്ല

  ReplyDelete
 2. ആഫ്റെര്‍ ലോങ്ങ്‌ ബാക്ക്

  ReplyDelete
 3. അവസാനം എന്തേലും ബാക്കി കാണുമോ?....

  http://aswanyachu.blogspot.in/

  ReplyDelete
 4. ജഘന പൂവിഇഷ്ടായി ഒരു മൃദു മൃദംഗം പോലെ സുന്ദരമായ കവിത

  ReplyDelete