Thursday, 27 September 2012

വെറും പ്രണയമല്ല ..


നീ പ്രണയമാണ് ..!
പ്രണയമെന്നാല്‍ ...
ചിലപ്പോള്‍
ഒരു സ്വപ്നവും
പലപ്പോഴും
മിഥ്യയും
എപ്പോഴോ
ആനന്ദവും
ഇടവേളകളില്‍
പ്രതീക്ഷയും
ഒടുവില്‍
നിരാശയും ആണ്

എങ്കിലും
ഒരു സൌഹൃദ പൂട്ടില്‍
ഹൃദയത്തെ കുരുക്കി
കണ്ണ് നീര്‍ ഉപ്പില്‍
കവിത ചാലിച്ച്
കിനാവുകളെ
കഴുവിലേറ്റാന്‍
എനിക്ക് മനസ്സില്ല 

അതുകൊണ്ട്
ഞാനുമൊരു
പ്രണയമാകുന്നു

നിന്‍റെ  കന്യാ
വനങ്ങളിലെ
കനക മുന്തിരി
തോട്ടങ്ങളില്‍  
പുഷ്പ്പിക്കുന്ന
സുവര്‍ണ്ണ വള്ളികളില്‍
ആതാമാവ്‌ കോര്‍ത്ത 
അമൃത വര്‍ഷം ,....

അതിന്‍റെ   ഈറന്‍
തുടുപ്പുകളില്‍
ഊര്‍ജ്ജ
കണങ്ങളായുറയുന്ന
ഊര്‍വ്വരതയാണെന്‍റെ
പ്രണയ വേഗം ,..  

'ഒരു മധുര ഹര്‍ഷം'..

പെണ്ണെ ,... ഇത്  ......
വെറും പ്രണയമല്ല

5 comments:

  1. വെറുമൊരു പ്രണയമല്ല .. എന്നാല്‍ അതാണ് താനും

    ReplyDelete
  2. വെറും പ്രണയമല്ല....

    ReplyDelete
  3. പെണ്ണെ ഇത് വെറും പ്രണയമല്ല.

    ReplyDelete
  4. കൊള്ളാം മനോഹരം...പെണ്ണെ ഇത് വെറും പ്രണയമല്ല !

    ReplyDelete
  5. പ്രണയത്തിന്റെ വിവിധ രൂപങ്ങൾ, പറഞ്ഞാലും തീരാത്ത പ്രണയ വിശേഷങ്ങൾ

    ReplyDelete