Tuesday, 16 October 2012

മടക്കയാത്ര ..രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉള്ള ഒരു തിരിച്ചു വരവ് ...
ഞാന്‍ അല്‍പ്പം അകലെയായി കാര്‍പാര്‍ക്ക് ചെയ്തു.
ഇവിടുന്നങ്ങോട്ടു എന്‍റെ ഗ്രാമമാണ്.
ഞാന്‍ പിച്ച വച്ചു നടക്കാന്‍പഠിച്ച.. എന്‍റെ നാട്
അന്ന്
അച്ഛനോടും അമ്മയോടും ചേച്ചിയോടും ഒപ്പം  ഈ ഗ്രാമത്തോടു യാത്രപറയുമ്പോള്‍ മനസ്സില്‍ ഉണ്ടായ വേദന അതു പറഞ്ഞറിക്കാന്‍ കഴില്ല    വല്ലാത്തൊരനുഭവം ...
തന്‍റെ കളിക്കൂട്ടുകാര്‍..
താന്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ച കൊച്ചു പള്ളികൂടം
തന്‍റെ പ്രിയപ്പെട്ട  ഗുരുനാഥന്‍
പിന്നെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഈ കൊച്ചു ഗ്രാമം വിട്ടുപോകാന്‍ മനസ്സുവന്നില്ല .
അന്നു യാത്ര പറയുമ്പോള്‍ ഈ  ഗ്രാമം എന്നോടു എന്തോ ചോദിച്ചിരുന്നില്ലേ ...?
അതെ ചോദിച്ചിരുന്നു ..!
ഞാന്‍ ഓര്‍ക്കുന്നു ..!!
ഇപ്പോഴും  ആ ശബ്ദം, ആ വാക്കുകള്‍ കാതില്‍മുഴങ്ങുന്നതുപോലെ ...
"ഈ മനോഹരമായ നിന്‍റെ  ഗ്രാമത്തിലെ ഓരോ ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യും. എത്ര  വേനലും, മഴയും, മഞ്ഞും,  മാറി മാറി വന്നാലും  ഈ ഗ്രാമം നിന്‍റെ വരവിനായി കാത്തിരിക്കും.കാരണം , നീ  പിറന്നു വീണ  മണ്ണാണിത്. നീ  കരഞ്ഞു കൊണ്ട് ഈ മണ്ണിലേക്ക് പിറന്നു വിണപ്പോള്‍ ഇരുകൈ കൊണ്ട് നിന്നെ സ്വീകരിച്ച  ഗ്രാമമാണിത് . നീ  പിച്ച വച്ചു നടക്കാന്‍ പഠിച്ച മണ്ണാണിത്. നീ  എത്ര  വളര്‍ന്നാലും എത്ര ഉന്നതിയില്‍ എത്തിയാലും ഒരിക്കലെങ്കിലും നീ  വരിക ..നിന്‍റെ ഈ ഗ്രാമം നിനക്ക് വേണ്ടി, നിന്‍റെ പാദ സപ്ര്‍ശത്തിനായി കാത്തിരിക്കും .."

ഇതു എന്‍റെ  ഗ്രാമത്തിന്‍റെ വാക്കുകളോ ...?
അതോ തന്‍റെ ചിന്തകളോ ..? എന്നറിയില്ല .
അകലങ്ങളിലേക്കു  നിണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ അങ്ങേ തലയ്ക്കു എരിഞ്ഞു താഴുന്ന അസ്തമയ സൂര്യന്‍.
കൂടാരം തേടി പറന്നു പോകുന്ന പകല്‍ പക്ഷികളുടെ കളകളാരവം..
എന്‍റെ ഗ്രാമത്തിന്‍റെ സുന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു
ഞാന്‍മെല്ലെ മെല്ലെ മുന്നോട്ടുനടന്നു
ഇളം കാറ്റു വീശി  അടിച്ചപ്പോള്‍ തന്‍റെ വരവ്  ഈ  ഗ്രാമം അറിഞ്ഞതുപോലെ ..!
കാറ്റിന്‍റെ രൂപത്തില്‍ ഈ ഗ്രാമവും പ്രകൃതിയും എന്നെ വാരിപുണരുന്നതു പോലെ തോന്നുന്നു.!!
വയലിന്‍റെ നടുവിലുടെ വീതിയുള്ള ഒറ്റയടി പാതയിലുടെ മുന്നോട്ടു നടക്കുമ്പോള്‍ എന്‍റെ മനസ്സും   ഞാനും വര്‍ഷങ്ങള്‍ക്കു പിന്നിലായിരുന്നു .
എന്‍റെ കളികൂട്ടുകാര്‍..
അവരോടൊപ്പം  ആടിപ്പാടി  നടന്നിരുന്ന കുട്ടികാലം
എല്ലാം  ഓര്‍മ്മയായി.. ..
നോമ്പരിക്കുന്ന മധുരമുള്ള കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ ..
 തന്‍റെ വീട് ..!
കുറച്ചകലെ കാടുകേറി കിടക്കുന്ന കൊച്ചു വീട്..!
താന്‍ പിറന്ന വീട്..
തന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന വീട്..
അച്ഛന്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും വന്നു നോക്കുമായിരുന്നു ..
അച്ഛന്‍ ലോകത്തോടു യാത പറഞ്ഞപ്പോള്‍ താനും താന്‍ പിറന്ന വീടും അനാഥമായി ..
തന്‍റെ വിടിനു ചുറ്റുമുള്ള വീടുകളില്‍ ദീപങ്ങള്‍ പ്രകാശിച്ചു തുടങ്ങി ..
കുറച്ചു അകലയൂള്ള സര്‍പ്പകാവില്‍ ഒരു പെണ്‍കുട്ടി ദീപം തെളിച്ചു നാമജപങ്ങള്‍ വുരുവിട്ടു പടി കെട്ടുകള്‍ ഇറങ്ങി വരുന്നു ..
അറിയില്ല ...!
ആരെയും തനിക്കറിയില്ല ..!!
അവര്‍ക്കും തന്നെ അറിയില്ല ...!!!
ഞാന്‍ പിറന്നനാട്  ...
തന്‍റെ വീട് ..
തന്‍റെ ഗ്രാമം ..
ഇതെല്ലാം അവകാശം മാത്രം ...
എല്ലാ അന്യമായിരിക്കുന്നു
കണ്ണു നിറയുന്നതു പോലെ...
പ്രിയ ഗ്രാമമേ  ഇവിടം വിട്ടു പോയെങ്കിലും  എല്ല ദിവസവും നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നില്ലേ..?
നിന്നെ പറ്റി ഞാന്‍ അഭിമാനത്തോടെ  സംസാരിച്ചില്ലേ .?
എന്തെ നീ  ഒഴികെ ആരും എന്നെ അറിയുന്നില്ല.?
അകലെ പുഴയില്‍ നിന്നും ഇളം കാറ്റു വീശിയടിച്ചപ്പോള്‍
കൈതപൂവിന്‍റെ മണം.
തന്‍റെ മുന്നിലുടെ നടന്നു പോകുന്ന ഗ്രാമവാസികള്‍ ആരും തന്നെ അറിയുന്നില്ല ..
എനിക്കും അവരെ മനസിലാകുന്നില്ല ..
അവര്‍ തന്‍റെ കളികൂട്ടുകാര്‍ ആവാം ..
പക്ഷേ അറിയാന്‍ കഴിയുന്നില്ല ...
തന്‍റെ അയല്‍ വീടുകളില്‍ സന്ധ്യനാമജപങ്ങള ഉയരുന്നു ...
ഞാന്‍ നിറകണ്ണുകളോടെ കാടുകേയറികിടക്കുന്ന
എന്‍റെ വീട്ടിലേക്കു നോക്കി ..
പിന്നെ തിരികെ നടന്നു ....
മനസിനെ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ...
ഇതു എന്‍റെ  മാത്രം  അനുഭവും ആയിരിക്കില്ല .ജീവിക്കാന്‍ വേണ്ടി നാടുവിട്ടുപോകുന്ന ഓരോ പ്രവാസിയുടെയുംഅനുഭവം ആയിരിക്കും ..
അപ്പോഴും എല്ലാം അറിഞ്ഞിട്ടോ ..അതോ ഒന്നും അറിയാതെയോ ഗ്രാമം എന്‍റെ കാതില്‍ മന്ത്രിക്കുന്ന പോലെ,വിണ്ടും ഇതു വഴി എപ്പോഴാ വരിക ..
ഒരു പക്ഷേ എന്‍റെ തോന്നല്‍ ആകുമോ ...?
അറിയില്ല ..?

9 comments:

 1. ഗ്രാമം,അവിടെത്തെ വീട് അതൊരു ഓര്‍മ്മയാണ് സുഖമുള്ള ഓര്‍മ്മ,വരും കാലങ്ങളില്‍ വെറും ഓര്‍മ്മകള്‍ മാത്രമാവുന്ന ഓര്‍മ്മ.

  ReplyDelete
 2. സ്വന്തം വീടും നാടും എന്നും ഒരു പ്രവാസിയുടെ നല്ല ഓര്‍മ്മകള്‍ ആയിരിക്കും , ആ ഗൃഹാതുരത്വം മറക്കുവാന്‍ കഴിയില്ല മരിക്കുവോളം ,,,,,
  നന്നായി എഴുതി ....

  ReplyDelete
 3. തിരികെയെത്തുമ്പോള്‍ ഓര്‍മ്മകളില്‍ നിലാവ് പൊഴിയും. മനസ്സിന്റെ ഭാവങ്ങള്‍ നന്നായി എഴുതി

  ReplyDelete
 4. നമ്മുടെ നാട് അത് മറക്കാൻ കഴിയില്ല, അവിടെയാണ് നമ്മുടെ മുഹദ് കാക്കയും, നാമ്പീശനും, ചക്കിയമ്മയും, ചിരുതയും, ചന്ദ്രികയുമെല്ലം.................

  ReplyDelete
 5. ഗൃഹാതുരത്വം വിരൽത്തുമ്പുകളിലൂടെ കൺ വെട്ടത്ത്‌ എത്തിച്ചിരിക്കുന്നു..
  ആശംസകൾ.,!

  ReplyDelete
 6. എന്‍റെ ഗ്രാമത്തിലെ എല്ലാരും എന്നെ അറിയും, എനിക്ക് ആരെയും അറിയില്ല എന്ന് മാത്രം. എന്നാ വന്നത്, ഇനി എന്നാ പോകുന്നെ, നല്ല ജോലിയാണോ, ഇപ്പോള്‍ എവിടെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ വിടില്ല മിക്കവരും. എന്‍റെ ഗ്രാമത്തിന് ഞാന്‍ അന്യന്‍ അല്ലെങ്കിലും എനിക്ക് ഗ്രാമം അന്യമായികൊണ്ടിരിക്കുന്നു.

  നന്നായി പറഞ്ഞു. ആശംസകള്‍.

  ReplyDelete
 7. സുന്ദരമായൊരു വായനാനുഭവം. നല്ല ഒഴുക്കുള്ള ഭാഷ,

  ആശംസകള്

  ReplyDelete
 8. നല്ല തനിമയാര്‍ന്ന ഒരു ചിത്രം അതിന്റെ പൂര്‍ണ ഭംഗിയോടെ കിടക്കുന്നു
  ഇതാണ് ഇത് വായിച്ച എനിക്ക് പറയാന്‍ ഉള്ളത്

  ReplyDelete
 9. എന്റെ ഗ്രാമം ഇലയ്ക്കാട് ആണ്
  എന്തെല്ലാം കുറവുകളുണ്ടെങ്കിലും എനിക്കേറ്റം പ്രിയം

  അതുകൊണ്ട് ഈ പോസ്റ്റും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു

  ReplyDelete