Tuesday 2 October 2012

രാത്രി


രാവ്....
നീലിച്ച്  നീലിച്ച് 
നിരുപമലഹരിയിലമാര്‍ന്നൊരു
"നിശാഗന്ധിയെ" തിരയുന്നു .

കാട്...
കുളിര്‍ന്ന് .... വിറച്ചൊരു
രാപ്പാടിച്ചുണ്ടില്‍ മയങ്ങുന്ന
ഉദയരഥമണയുന്നത് വരെ ....
നിന്‍റെ മാറില്‍ രണ്ട്
ഉണ്ണിച്ചുണ്ടുകളുമായി
ഞാനെന്റെ ദാഹമടക്കട്ടെ..

 കാറ്റേ ...
ഉഷസിന്‍റെ  കൈകളില്‍ തുങ്ങിയി -
ആല്‍മരക്കൊമ്പിന്‍റെ
തുമ്പത്ത് വരൂ ...
ഒരു ആലിലത്താളില്‍
കാല്‍ വിരലുണ്ടുറങ്ങുന്ന
കാര്‍മേഘവര്‍ണ്ണനെ
എന്‍റെ  പ്രാണനിലേക്ക്
ഊതി പടര്‍ത്തു ....



3 comments:

  1. കുഞ്ഞി കവിതകള്‍ കൊള്ളാം. ഇതൊക്കെ ആ 'ഹൈക്കു' ടോകില്‍ കൊണ്ട് തട്ടികൂടെ?

    ReplyDelete
  2. കൊള്ളാലോ സംഭവങ്ങള്‍...., ഇത് എനിക്ക് ഇഷ്ടമായി.... കുഞ്ഞി കവിത എന്നും കുഞ്ഞി കവിത ചേര്‍ന്ന വല്യ കവിത എന്നും പറയാം...

    ReplyDelete