Thursday 13 December 2012

ആത്മഹത്യ


നിറയാത്ത നിന്‍
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

വിതുമ്പാത്ത നിന്‍
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
മറന്നിടാം ഞാന്‍

നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നമുക്കാ 
പുഴയോരത്തു
പോയിരിക്കാം

വറ്റിവരണ്ടൊരാ
പുഴയിപ്പോള്‍
നിന്‍ മിഴിയിണ
പോലെയല്ലേ ?
എങ്കിലും..,
മാ
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

ഏഴു നിറങ്ങളില്‍
മഴവില്ലു തീര്‍ക്കും
മേഘങ്ങള്‍ക്കിടയിലെ
ഗന്ധര്‍വനിപ്പോള്‍
വിതുമ്പാത്ത നിന്‍
ചുണ്ടുകള്‍ പോലെയല്ലേ?
എങ്കിലും..,
മാ
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
കേട്ടു നമ്മള്‍
നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നാമീ-  
പുഴയോരത്തിരുന്നി-
ട്ടെന്തു കാര്യം ?
ഒന്നു മുങ്ങിച്ചാകാനും
കഴിയില്ലല്ലോ ?

3 comments:

  1. നടക്കാത്ത കാര്യങ്ങള്‍ക്കാണല്ലോ മുഴുവന്‍ വാഗ്ദാനങ്ങളും കൊടുത്തത്. വറ്റിവരണ്ട പുഴയും പറയുന്നു: പോരൂ മുങ്ങിച്ചാകാന്‍ ...

    ReplyDelete
  2. വറ്റിവരണ്ടൊരാ
    പുഴയിപ്പോള്‍
    നിന്‍ മിഴിയിണ
    പോലെയല്ലേ ?
    എങ്കിലും..,
    മാ
    മിഴിയിണകള്‍
    തുടച്ചിടാം ഞാന്‍

    കൊള്ളാം നല്ല വരികള്, നല്ല കവിത...

    മുകളില്‍ എഴുതിയ വരികളില്‍ എങ്കിലും - മാ എന്നത് എങ്കിലുമാ അല്ലെങ്കില്‍ എങ്കിലും - ആ എന്നല്ലേ ഉചിതം, സംശയമാണ്, വ്യക്തമായ അറിവ് ഇക്കാര്യത്തില്‍ എനിക്കില്ല.

    ആശംസകള്

    ReplyDelete