നിലത്തി മിംഗ ലങ്ങളെ പ്പോലെ
ബസാറുകള്‍
വികസിച്ച്...
വളര്‍ന്നു
ആകാശത്തെ ചുംബിച്ച്
മാടിവിളിക്കുന്നു .
ഉള്ളിലേയ്ക്ക് കയറും മുന്നേ
കൈവശമുള്ള സാധനങ്ങള്‍
സുക്ഷിക്കാനുള്ള നീളന്‍ അറകള്‍
നിര്‍ജിവ വസ്തുക്കളെ സുക്ഷിക്കാനുള്ള
അറയില്‍ വ്യദ്ധമാതാവിനെ തിരുകി
ഉപയോഗിച്ച് ഗുണനിലവാരം കുറഞ്ഞ
വസ്തുക്കളെ നിക്ഷേ പിക്കാനുള്ള വീപ്പയില്‍
ഭാര്യയെ കളഞ്ഞു
കുട്ടികളെ സുക്ഷിക്കുന്ന ബോക്സില്‍
മക്കളെ അടച്ചു
ഉള്ളിലേയ്ക്ക് കയറുമ്പോള്‍
ചോദ്യം
പോക്കറ്റില്‍ പേഴ്സുണ്ടോ
"ഉവ്വ് "
പേഴ്സില്‍ ക്യാഷും ക്രഡിറ്റ്
കാര്‍ഡും ഉണ്ടോ ?
'"ഉ വ്വു വ്വ് ""
എന്നാല്‍ സന്തോഷത്തോടെ
കടന്നുവരൂ
പുറത്തു കളഞ്ഞതെല്ലാം
നിങ്ങള്‍ക്ക് അകത്ത് കിട്ടും
ഇത് ബിഗ് ബസാര്‍ ആണ്
വളരെ നന്നായിട്ടുണ്ട്.
ReplyDeletePlease disable word verification option