Saturday 1 September 2012

മാലാഖമാര്‍

എന്‍റെ പ്രിയപ്പെട്ട നേഴ്സ് സഹോദരിമാര്‍ക്ക്  സ്നേഹപൂര്‍വ്വം
ഈ കവിത സമര്‍പ്പിക്കുന്നു

"മാലാഖമാര്‍ "
***********
നീലാകാശത്തെ
മേഘപ്പരവതാനി നീക്കി
ഭൌമ സ്വപ്നങ്ങളുടെ
ഹരിതപ്പുതപ്പിനുള്ളിലേക്ക്
ഒരു വെളുത്ത
മാലാഖ പറന്നു വരുന്നു

  പൂര്‍ണ്ണ ചന്ദ്രഹൃദയത്തില്‍
നിന്നെടുത്തൊരു
നിലാപ്പുഞ്ചിരിയാല്‍
അനാഥനാമെന്‍
ജീവന്‍റെ സ്പന്ദനങ്ങളെ
തൊട്ടുണര്‍ത്തുന്നു

 ആരു നീ സ്നേഹമേ ,..
ആതുരാലയ വാതിലില്‍
മെഴുകുതിരി നാളമായ്
ഒരുകിയുരുകിയൊരായിരം
നീറും മനസ്സുകളില്‍
പ്രത്യാശതന്‍ ജ്വലിക്കുന്ന
പുഞ്ചിരിപ്പൂവേ 

 ആരു നീ ശുഭ്ര വസ്ത്രധാരിണിയാം
ത്യാഗമേ....
മാതൃവാത്സല്യക്കടലുപോല്‍
തിരകളായ് നുരയ്ക്കും ..
സഹന സേവന ശലഭമേ ...
  
നന്മ നേരുന്നീ ഓര്‍മ്മ ദിനത്തില്‍
പൂച്ചെണ്ടുകളാകുമീ വരികളില്‍

8 comments:

  1. നല്ല വരികള്‍ ഡോക്ടര്‍ .പലപ്പോളും കുറഞ്ഞ വേതനത്തില്‍ രാവും പകലും ജോലിചെയ്യുന്ന..എന്നാല്‍ പലപ്പോളും അവഗണന മാത്രം തിരികെ ലഭിക്കുന്ന നേഴ്സ്മാരെ ഓര്‍ക്കാന്‍ ശ്രമിച്ചതിനു ..

    ReplyDelete
  2. മാലാഖമാര്‍ ഇനിയും ഒത്തിരി വന്നീടട്ടെ ..നല്ല ആശയത്തിന് ഒരുപാട് ആശംസകള്‍ ..ഇനിയും നന്നായി എഴുതുക.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  3. നല്ല കവിത. ഇന്ന് ഈ മാലാഖമാര്‍ സമരം ചെയ്യുമ്പോള്‍ അവര്‍ക്കുള്ള പിന്തുണ എന്നോണം ഈ കവിത സ്വീകരിക്കുന്നു.... വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയുന്നത് നല്ലതാരിക്കും...

    ReplyDelete
  4. മാലാഖമാർക്ക് ആശംസകൾ

    ReplyDelete
  5. അവർ എത്ര പ്രകാശം പരത്തുന്നു

    ReplyDelete
  6. കവിതയേക്കാള്‍ ആശയത്തെ മതിക്കുന്നു.. ഇനിയും എഴുതൂ

    ReplyDelete
  7. https://youtu.be/vxxH_1wjBMk
    ഡിയർ Dr ഈ കവിത ഞാൻ ഒരു യൂട്യൂബ് വീഡിയോ ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്, dr കോൺടാക്ട് ചെയ്യാൻ no കിട്ടാത്തത് കൊണ്ടാണ് പറയാൻ കഴിയാഞ്ഞത്, എന്റെ no 9846997321

    ReplyDelete