Friday 28 September 2012

നിഴല്‍പക്ഷി

 കാലമൊരു നെടുനീളന്‍
കവിതയാണ്
അതിന്‍  അര്‍ത്ഥവ്യാപ്തി അറിയാതെ
ചിലര്‍ പരിതപിക്കുന്നു
ചിലര്‍
അസൂയാലുക്കളാക്കുന്നു

വിശാലമായൊരാകാന്‍വാസില്‍
നിറഞ്ഞു നില്‍ക്കാനാവാതെ വരുമ്പോള്‍
ചിലര്‍ അസ്വസ്ഥരാകും ....

നിഗൂഡമായ അതിന്‍റെ
ഉള്ളറകള്‍ തിരിച്ചറിയുമ്പോള്‍
ചിലര്‍ അസഹിഷ്ണുക്കളാക്കുന്നു

താലോലിച്ചു ഉമ്മവച്ചു
വളര്‍ത്തിയിരുന്ന സ്നേഹച്ചുണ്ടുകള്‍
നിശബ്ദ്ധതകൊണ്ട്
പ്രോത്സാഹിപ്പിക്കുമ്പോള്‍
നിശാചരരായ ചില നിഴല്‍ പക്ഷികള്‍
ആ പാല്‍പായസ മധുരത്തില്‍
കാഷ്ട്ടിക്കുന്നൂ

ഇനി വേഗം ഞാനെന്‍റെഎഴുത്താണിയുടെ
മുനയൊടിച്ചു മടങ്ങി  പോകട്ടെ കൂട്ടരേ

4 comments:

  1. കാലമൊരു നെടുനീളന്‍ കവിതയാണ്....എഴുത്താണിയുടെ മുനയോടിക്കാതെ എഴുതികൊണ്ടെയിരിക്കുക....

    ReplyDelete
  2. ഴുത്താണിയുടെ മുനയോടിക്കാതെ നിലാവേ ഇനിയും തുടരുക എഴുതുക..ആശംസകള്‍

    ReplyDelete
  3. വിശാലമായ ഒരു കാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്ന എഴുത്ത് ...അതിന്‍ മുന ഒടിച്ചു മടങ്ങാന്‍ കവിക്ക്‌ കഴിയുമോ !

    ReplyDelete