Sunday 14 October 2012

ഉത്തരങ്ങളില്ലാതെ ...


മൌനത്തിന്‍റെ ഉത്തരിയത്താല്‍
പ്രണയത്തിന്‍റെ പ്രഹേളികയെ പുതപ്പിച്ചു
കാറ്റ് പോയതെങ്ങോട്ടാണ്..?


കള്ളിച്ചെടിയുടെ മുള്ളുകളിലുടക്കി
കരളുമുറിഞ്ഞൊരു കാമുകന്‍പൂച്ച
കരഞ്ഞു കൊണ്ടോടിയതെങ്ങോട്ടാണ് ?

വസന്തം പോയി വിളിച്ചിട്ടും
മധുനുകരാന്‍ എത്താത്ത
കരിവണ്ടിനോടു പരിഭവിച്ചു
ഋതു പക്ഷി പറന്നുപോയതെങ്ങോട്ടാണ് ?

മഴകാടിനുള്ളിലെവിടെയോ
ഞെട്ടറ്റുവിണൊരു പച്ചില കണ്ണില്‍
നിന്നുതിര്‍ന്നുവീണൊരു
കണ്ണീര്‍മുത്തിനെ ചുംബിച്ചുടച്ചു
നിന്‍റെ പ്രണയ ചുണ്ടുകളില്‍
ഞാനെന്‍റെ പ്രണയത്തെ
ചേര്‍ത്തു വച്ചതെപ്പോഴാണ് ..?

എന്‍റെ പ്രണയമേ ....
ഉത്തരങ്ങള്‍ ഇല്ലാത്ത
ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടുവോളം
നമുക്കിങ്ങനെ പ്രണയിച്ചു രമിച്ച്‌




ഹാ ....പ്രണയമേ ..!!!

6 comments:

  1. ഹേ പ്രണയമേ എന്നാണ് ഞാൻ വിളിക്കാറ്

    ReplyDelete
  2. പ്രണയമേ എന്നെയൊന്നു വെറുതെ വിടൂ.....
    അങ്ങനൊരു രോദനം മാത്രം ബാക്കി ..:))
    കവിത നന്നായി ആശംസകള്‍..

    ReplyDelete
  3. കവിത നന്നായ്

    ReplyDelete
  4. ചോദ്യം ഉത്തരം ഇത് രണ്ടും പരനയത്തിനിടക്ക്
    പ്രസക്തി ഇല്ലാത്തവയാണ്‌
    ഇവിടെ പ്രണയത്തിനു മാത്രം ആണ് പ്രസക്തി

    ReplyDelete
  5. നല്ല കവിത,
    പിന്നെ ഈ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുഴയ്ക്കരുത്.. പ്രണയത്തിനെ. :)

    ReplyDelete