Friday 19 October 2012

ജിഹാദ് ....


ഗോലാന്‍ കുന്നിനു മുകളില്‍
ഇസ്രയേല്‍ കുഴിച്ചു മൂടിയ
അസ്ഥികൂടത്തിനു വിശക്കുന്നു
വായും .. വയറുമില്ല
എന്നിട്ടും
അടക്കാനാകാത്ത വിശപ്പ്‌.....
വെടിയുണ്ട പിളര്‍ത്തിയ
ഹൃദയത്തില്‍ നിന്നും
ചീറ്റിതെറിച്ച ചുടുചോരയുടെ
മതം തിരഞ്ഞിളിഭ്യനായ
ഒരു ജിഹാദി കാടുകയറുന്നു...

ഏഴുകടലുകള്‍ക്കപ്പുറത്തു

വെളുത്ത ബംഗ്ലാവില്‍
ഒരു കറുത്ത മനുഷ്യന്‍
ഉണര്‍ന്നിരിക്കുന്നു

നിശബ്ധമായോഴുകുന്ന ട്രൈഗ്രീസി
ന്‍റെ
ഓളപരപ്പുകള്‍ക്കു മുകളില്‍
ഒരു അറവുകാരന്‍ ഉറക്കെചിരിക്കുന്നു

അഫ്ഗ്ഗാന്‍റെ  ദുരിതങ്ങള്‍ക്കുമേല്‍

ഒരു കടല്‍കഴുകന്‍ താഴ്ന്നു പറക്കുന്നു
ചുവന്ന ചിറകില്‍ നിന്നും
സാന്ത്വനത്തിന്‍റെ   ഒരു തൂവല്‍
പൊഴിച്ചകലുന്നു
മരണം......വിറങ്ങലിച്ചു നില്‍ക്കുന്നു

ലങ്കയില്‍ അടിയറവുപറഞ്ഞ

ചാവേറിന്‍റെ  തമിഴ് വീര്യം
ഉഷ്ണചാലുകളിലുറയുന്നു

അശാന്തിയുടെ എട്ടുകാലികള്‍

വലപിരിച്ചു
ആത്മാവിനെ കുടുക്കുമ്പോള്‍

വിശ്വാസത്തിന്‍റെ  ആലകളിലും

മതേതരത്വങ്ങളുടെ മൌനങ്ങളിലും
സഹോദര്യത്തിന്‍റെ  സഹനങ്ങളിലും
ഞാന്‍ പാകിയ മൈനുകള്‍
പൊട്ടിത്തെറിക്കുന്ന നിമിഷം
എന്നിലെ ജിഹാദിയെ
ദൈവം...........
സ്വര്‍ഗത്തിലേക്കുയര്‍ത്തുമോ ?

5 comments:

  1. കുറ്റമില്ലാത്ത രക്തം ചൊരിയുന്നവര്‍ സ്വര്‍ഗത്തിലേക്കുയര്‍ത്തപ്പെടുമോ

    ReplyDelete
  2. കൊള്ളാം ഈ ശൈലി മനോഹരം.

    ReplyDelete
  3. നല്ല വരികൾ
    ജീഹാദിനെ കരുവാക്കിയപ്പോൾ

    ReplyDelete
  4. വിശ്വാസത്തിന്‍റെ ആലകളിലും
    മതേതരത്വങ്ങളുടെ മൌനങ്ങളിലും
    സഹോദര്യത്തിന്‍റെ സഹനങ്ങളിലും
    ഞാന്‍ പാകിയ മൈനുകള്‍
    പൊട്ടിത്തെറിക്കുന്ന നിമിഷം
    എന്നിലെ ജിഹാദിയെ
    ദൈവം...........
    സ്വര്‍ഗത്തിലേക്കുയര്‍ത്തുമോ ?

    ജിഹാതെന്നാല്‍ മൈനുകള്‍ പാകലല്ല.....ശരീരവും വിശ്വാസിയുടെ മനസും തമ്മിലുള്ള യുദ്ധമാണ് യഥാര്‍ത്ഥ ജിഹാദ്‌ .പെണ്ണിനെ കാണുമ്പോള്‍ പ്രാപിക്കാനുള്ള ശരീരത്തിന്‍റെ ആഗ്രഹത്തെ ,അത് പെണ്ണല്ല പെങ്ങളാണ് എന്ന് അവന്‍റെവിശ്വാസം ശരീരത്തെ ബോധ്യപ്പെടുത്തുമ്പോള്‍ അത് വിശുദ്ധ യുദ്ധത്തിന്റെ മഹത് വിജയമാകും .........അപ്പോള്‍ അവനിലെ ജിഹാദിയെ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തും ........നല്ല കവിതകള്‍ എനിയും വന്നോട്ടെ .കവിതയെ ജിഹാദാക്കുക.നല്ല കവിതയിലെ ജിഹാദിയായ കവിയെ ബ്ലോഗാവുന്ന ഈ സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങള്‍ ഉയര്‍ത്തും ...........ആശംസകള്‍ .

    ReplyDelete
  5. നന്നായിട്ടുണ്ട്.. ആശംസകള്‍..

    ReplyDelete