Sunday 30 September 2012

പ്രണയഭംഗം


പ്രണയമേ ... നീ
ഒന്നുറക്കെ ചിരിച്ചപ്പോള്‍
ആ ശബ്ദ്ധസായൂജ്യങ്ങളില്‍ 
ഭ്രമിച്ചു പോയി എന്‍റെ ഹൃദയം

ഒന്ന് തൊട്ടുണര്‍ത്തിയപ്പോള്‍
പൂത്തുലഞ്ഞു പോയി
മരുപ്പച്ചകണ്ട മാനസം

ലാളിച്ചുറക്കിയപ്പോള്‍
പ്രഭാതചുവപ്പ് കിനാവുകണ്ട്‌
നിന്നിലേക്ക്‌ ചുരുങ്ങിപ്പോയി
എന്നിട്ടുമീ പകല്‍ചൂടില്‍
ഉരുകി പടര്‍ന്നൊരു
മഞ്ഞു തുള്ളിയായി എന്നെ
മാറ്റിയില്ലേ...

എന്‍റെ പ്രണയമേ ... !
ഉള്ളുരുകി കരയട്ടെ ഞാന്‍
ആ ജലമാത്രകളില്‍
ഒഴുകി പോകും നിന്‍റെ പ്രാണന്‍..

7 comments:

  1. പ്രണയമേ ... നീ
    ഒന്നുറക്കെ ചിരിച്ചപ്പോള്‍
    ആ ശബ്ദ്ധസായൂജ്യങ്ങളില്‍
    ഭ്രമിച്ചു പോയി എന്‍റെ ഹൃദയം

    കൊള്ളാട്ടാ ..പ്രണയത്തിന്റെ രാജകുമാരാ

    ReplyDelete
  2. ഹോ...സുന്ദരം !
    മധുര പതിനേഴുകാരി നീ...പ്രണയമേ !
    ഒത്തിരി ഇഷ്ട്ടപെട്ട വരികള്‍ ....

    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  3. നല്ല കവിത.
    പ്രണയം എത്ര സുന്ദരം.
    ഇത്രയും നഷ്ടബോധം നിഴലിക്കുന്ന മറ്റൊരു വികരമുണ്ടാവില്ലതാനും.

    ReplyDelete
  4. പ്രണയം ചൂട് കണ്ണീരില്‍ തീരുന്ന വികാരം...

    ReplyDelete