പണ്ടു... ഞാന്‍
അച്ഛന് നല്കിയ
പുത്തനുടുപ്പണിഞ്ഞു
അമ്മ നല്കിയ
സ്നേഹ ചുംബനവും വാങ്ങി
ചേച്ചി നല്കിയ
കേക്കിന്റെ മധുരവും നുകര്‍ന്ന്
ബന്ധുക്കള്‍ നല്കിയ
സമ്മാനപ്പൊതികളും വാങ്ങി
കൂട്ടുകാര്‍ പാടിയ
ഹാപ്പി ബേര്‍ത്ത് ഡേ പാട്ടിനൊപ്പം
ആനന്ദ നൃത്തം ചെയ്തൊരു
രാജകുമാരന്
ഇന്നു ...ഞാന്‍
ആശകളില്ലാത്ത ലോകത്തില്‍
നിറങ്ങളില്ലാത്ത ജീവിതത്തിലെ
ചെങ്കോലും കിരീടവും ഇല്ലാത്ത
വെറുമൊരു രാജകുമാരന്
കണ്ണുനീര് ഉപ്പില്‍
ചാലിച്ച ഓര്‍മ്മയില്‍
നിറം മങ്ങിയ
ജിവിതത്തിലേക്കിതാ
ഓടിക്കിതച്ചെത്തി
വീണ്ടുമൊരു ജന്മനാള്
ആശകളില്ലാത്ത
പ്രതീക്ഷകളില്ലാത്ത
സ്വപ്നങ്ങളില്ലാത്ത
ജീവിതത്തിലേക്കിതാ
വീണ്ടുമെത്തുന്നു
ജന്മദിനങ്ങളോരോന്നായി
നഷ്ട്ടസ്വപ്നങ്ങളില്
കണ്ണീരൊഴുക്കി
ദുഃഖസാഗരത്തില്‍
നീന്തിത്തളര്‍ന്നു
കരതേടിയൊഴുകുകയാണീ
ഞാനെന്ന ജീവിതനൌക
എങ്കിലും ഞാനെന്റെ
മനസ്സിന്റെ അടിത്തട്ടില്‍
ഒളിപ്പിച്ചു വച്ചൊരാ
ഓര്‍മ്മയില്‍ നിന്നും
കൊണ്ടാടി ഞാനെന്റെ
ജന്മദിനം
നാളെ ...ഞാന്‍
അടുത്ത ജന്മ
ദിനമിങ്ങെത്തും മുന്‍പ്
ആകാശ വീഥിയില്‍
മിന്നിത്തിളങ്ങുമൊരു
ദിവ്യനക്ഷത്രമായി
മാറാന്‍ കഴിഞ്ഞെങ്കില്‍
No comments:
Post a Comment