Saturday 5 May 2012

പ്രണയ മഴ



മഴ പെയ്യുകയാണ് ...

മിന്നല്‍ മുനകളാല്‍
മുറിവേറ്റ മുഖങ്ങളില്‍,
മേഘതലോടലേറ്റ്
പൊഴിഞ്ഞു വീഴുന്ന
നിഴല്‍ പക്ഷിയുടെ
തൂവല്‍ തുടുപ്പുകളില്‍

മഴ പെയ്യുകയാണ് ...

ഉഷ്ണ സന്ധ്യകളുരുകി
യൊഴുകിയ ...
മോഹ പുഴയുടെ
വറുതി തടങ്ങളില്‍
ഇരുള്‍ മൂടിയ
ഗ്രീഷ്മ സ്വപ്നങ്ങളുടെ
പൊള്ളുന്ന
പകലരുതികളില്‍
വൃണിത ഹൃദയം
ചുരത്തുന്ന
പുഴവേഗങ്ങളുടെ
നീലിച്ച ഞരമ്പുകളില്‍
മഴ പെയ്യുകയാണ് ....

പ്രതീക്ഷകളുടെ
നീലാകാശങ്ങളില്‍
പ്രണയത്തിന്‍റെ
വിശുദ്ധതീരങ്ങളില്‍
മഴ പെയ്യുകയാണ് ....

കാറ്റിന്‍റെ കൈകളില്‍
ഊഞ്ഞാലാടി
കാടിന്‍റെ  ദാഹങ്ങളെ
ഉമ്മവച്ചുനര്‍ത്തി
കടലിന്‍റെ ഹൃദയത്തിലേക്ക്
ഒഴുകിയലിയാന്‍

മഴ പെയ്യുകയാണ് ...
പ്രളയ വാഹിനിയായ
പ്രണയ മഴ...

2 comments:

  1. മഴ പെയ്യുകയാണ് ...
    പ്രളയ വാഹിനിയായ
    പ്രണയ മഴ...

    പെയ്യട്ടെ ആ മഴ ,.. നന്നായിട്ടുണ്ട് ഈ മഴ ,.. ആശംസകള്‍ ബിജു ഏട്ടാ ,..

    ReplyDelete
  2. മഴയെ പ്രണയത്തോടുപമാനിച്ച
    കാവ്യ ഭാവനക്ക് എന്റെ നമോവാകം

    Pl. Remove the word verification

    ReplyDelete